റണ്‍ യുണൈറ്റഡ് റണ്‍
ഞായറാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ സതാംപ്ടനെതിരെ ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ രണ്ടു മല്‍സരത്തില്‍ തുടര്‍വിജയങ്ങള്‍ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്താന്‍ ശ്രമിക്കും.ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന യുണൈറ്റഡിന് ഇന്നതെ മല്‍സരം അത്ര സുഖകരം ആയിരിക്കില്ല. സതാംട്ടന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ വമ്പന്മാരായ ലിവര്‍പ്പൂള്‍,ലേയ്സെസ്റ്റര്‍ സിറ്റി,ചെല്‍സി ,ടോട്ടന്‍ഹാം എന്നിവരുടെ തൊട്ട് താഴെ അഞ്ചാം സ്ഥാനത്താണ്.നാല് വിജയാം നേടിയ യുണൈറ്റഡ് ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്തുമാണ്.
ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് സെന്‍റ് മേരീസ് സ്റ്റേഡിയത്തില്‍ വച്ച് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ അദ്യ ഇലവനില്‍ ഇടം നേടിയ വാന്‍ ഡേ ബീക്ക്,കവാനി എന്നിവരെ ഇന്നതെ മല്‍സരത്തില്‍ ഒലെ ഉള്‍പ്പെടുത്തുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം ആണ്.






































