ഐഎസ്എലില്‍ ഇന്ന് അയല്‍പോര്
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2020-21 സീസണിലെ വിജയകരമായ തുടക്കം ലഭിച്ച ചെന്നൈയിന്‍ എഫ്‌സി ബാംബോളിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യന്‍ സമയം ഏഴരക്ക് കേരള ബ്ലാസ്ട്ടേഴ്സിനെ നേരിടും.അദ്യ മല്‍സരത്തില്‍ ജംഷദ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ചെന്നൈയിന്‍ എഫ്‌സി ഇപ്പോള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.
കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ പുതിയ കോച്ച് ആയ കിബു വിക്കുനയുടെ കീഴില്‍ സ്പാനിഷ് ഫുട്ബോള്‍ ശൈലി പിന്തുടരുന്ന ബ്ലാസ്റ്റേഴ്സ് അദ്യ രണ്ടു മല്‍സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ ആശാവഹമായ മാറ്റം പ്രതീക്ഷിക്കാം എന്ന സന്ദേശം അവരുടെ കളി കൊണ്ട് പറയുന്നുണ്ട്.നോര്‍ത്ത് ഈസ്റ്റിനെതിരെ അദ്യ പകുതിയില്‍ മികച്ച രീതിയില്‍ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ കളി കൈവിട്ടു.






































