European Football Foot Ball Top News

കരഞ്ഞു തീര്‍ക്കാന്‍ സമയം ലഭിക്കാതെ നാപൊളി

November 29, 2020

കരഞ്ഞു തീര്‍ക്കാന്‍ സമയം ലഭിക്കാതെ നാപൊളി

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കു നാപൊളി ആവരുടെ ഹോം സ്റ്റേഡിയമായ സാന്‍  പോളോ സ്റ്റേഡിയത്തില്‍ വച്ച് റോമയെ നേരിടും.നാപൊളി അവരുടെ എക്കാലത്തെയും മികച്ച നേതാക്കന്മാരായ ഡിയഗോ മറഡോണ ഈ അടുത്താണ് നമ്മെ വിട്ടു പിരിഞ്ഞത്.അവരുടെ എല്ലാ ദുഖങ്ങളും മറന്നു ഇന്ന് അദ്ദേഹത്തിന് അര്‍പ്പിക്കാന്‍ വേണ്ടി നല്ല ഒരു വിജയം അവര്‍ സ്വപ്നം കാണുണ്ടാകും.

നാപൊളി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.ഇന്നതെ ഒരു വിജയം ഒരു പക്ഷേ അവരെ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ അവരെ സഹായിക്കും.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ അവര്‍ എ‌സി മിലാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.എട്ട് മല്‍സരങ്ങളില്‍ നിന്നു അഞ്ച് വിജയം നേടിയ റോമ നാലാം സ്ഥാനത്താണ്.

 

 

Leave a comment