വൈനാല്‍ടം ലിവർപൂളിൽ തുടരണമെന്ന് ക്ലോപ്പ് ആഗ്രഹിക്കുന്നു
ജിനി വൈനാൽഡം ലിവർപൂളിൽ തുടരണമെന്ന് യൂർഗൻ ക്ലോപ്പ് ആഗ്രഹിക്കുന്നു – എന്നാൽ ഡച്ചുകാരന്റെ കരാർ സാഹചര്യത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഇരുവരും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും ക്ലോപ് പറയുന്നു.വേനൽക്കാലത്ത് റെഡ്സ് കോണ്ട്രാക്ടിന്റെ അവസാന വർഷത്തിൽ പ്രവേശിച്ച വിജ്നാൽഡം, യുകെക്ക് പുറത്തുള്ള ക്ലബുകളുമായി ജനുവരി ഒന്നിന് കരാറിലേർപ്പെടാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം ഇവിടെ തുടര്‍ന്നാൽ ഞാൻ സന്തുഷ്ടനാകും.എനിക്ക് ജിനിയുമായി വളരെ നല്ല ബന്ധം ഉണ്ട്..മിക്ക ലൈനപ്പുകളും കാണുമ്പോൾ നിങ്ങൾക്ക് അത് കാണാൻ കഴിയും! അവൻ എല്ലായ്പ്പോഴും നന്നായി കളിക്കുന്നു.എന്‍റെ വിശ്വസം അവന്‍ കാത്ത് സൂക്ഷിക്കുന്നു.ഇനിയും ഏറെകാലം അവന്‍ ഇവിടെ ഉണ്ടാകട്ടെ എന്നും ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.”ക്ലോപ്പ് വെള്ളിയാഴ്ച ബ്രൈട്ടനിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.






































