European Football Foot Ball Top News

മെസ്സിയേ ആശ്രയിക്കാതെ ബാഴ്സയുടെ പ്രകടനം മികച്ചത് എന്നു റിവാള്‍ഡോ

November 29, 2020

മെസ്സിയേ ആശ്രയിക്കാതെ ബാഴ്സയുടെ പ്രകടനം മികച്ചത് എന്നു റിവാള്‍ഡോ

ലയണൽ മെസ്സിയില്ലാതെ ഡൈനാമോ കീവിനെതിരെ  4-1ന് ജയിക്കാൻ  ബാഴ്‌സലോണയ്ക്ക് കഴിഞ്ഞതിൽ റിവാൾഡോ സന്തുഷ്ടന്‍ ആണ്.അർജന്റീനയുടെ ഐക്കൺ ഉടൻ തന്നെ പഴയഫോമിലേക്ക് എത്തുമെന്നും ബ്ലൂഗ്രാന ഇതിഹാസം മുന്നറിയിപ്പ് നൽകി.

“ലയണൽ മെസ്സിയുടെ അഭാവം ഉണ്ടായിരുന്നിട്ടും മികച്ച പ്രകടനത്തിലൂടെ ബാഴ്സലോണ ഉക്രെയ്നിലെ ചാമ്പ്യൻസ് ലീഗിൽ മികച്ച എവേ ജയം നേടി, ഇത് ഗ്രൂപ്പിന് സന്തോഷവാർത്തയാണ്.ക്യാമ്പ്‌നൗവിൽ ആതിഥേയത്വം വഹിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് ടീം ഇത്തവണ ഡൈനാമോ കീവിനെതിരെ കളിച്ചത്, അതിനാൽ ഇത് രണ്ട് കാരണങ്ങളാൽ ഫലവും പ്രകടനവും പോസിറ്റീവ് ആയിരുന്നു.മിക്കവാറും അടുത്ത സീസണിൽ മെസ്സി ഒരു പക്ഷേ ടീമില്‍ ഉണ്ടാകണം എന്നില്ല.അതിനാല്‍ മറ്റ് താരങ്ങള്‍ മാച്ച് വിന്നിങ് പെര്‍ഫോമെന്‍സ് നടത്തേണ്ടത് ഉണ്ട്.ഇപ്പോള്‍ ഇതിലൂടെ ആവര്‍ക്ക് വരാനിരിക്കുന്ന കാലഘട്ടത്തിനെ കുറിച്ച് ഒരു മുന്നറിയിപ്പും കൂടിയാണിത്.”അദ്ദേഹം ബെറ്റ്ഫെയറിനോട് പറഞ്ഞു.

Leave a comment