ഇന്ററിന് ജയം
അന്റോണിയോ കോണ്ടെയുടെ ഇന്റർ മിലാൻ സസ്സുവോലോക്കെതിരെ എതിരിലാത്ത മൂന്നു ഗോളിന് വിജയം നേടി.തോറ്റെങ്കിലും സസുവോളോ ഇന്ററിനെതിരെ (66%) ആധിപത്യം പുലർത്തുകയും 706 പാസുകൾ നേടുകയും ചെയ്തു.മല്‍സരം തുടങ്ങി വെറും 4 മിനിറ്റിനുള്ളിൽ ഇന്റർ ഗോൾ നേടി.അലക്സിസ് സാഞ്ചസ് ആയിരുന്നു സ്കോറര്‍.10 മിനിറ്റിനുശേഷം വ്ലാഡ് ചിരിചെസ് സ്വന്തം ഗോൾ നേടിയത് സസുവോളോയുടെ നിര്‍ഭാഗ്യത്തെ കാണിച്ചു തരുന്നു.
റോബർട്ടോ ഗഗ്ലിയാർഡിനി മൂന്നാമത്തെയും അവസാനത്തെയും ഗോൾ നേടി സന്ദർശകരെ മികച്ച ഒരു വിജയത്തിലേക്ക് നയിച്ചു.3 പോയിന്റ് നേടിയ ഇന്റർ ഇപ്പോൾ സെരി എ പട്ടികയിലെ രണ്ടാം സ്ഥാനത്ത് ആണ്.സസുവോളോ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.സീരി എയില്‍ ഈ സീസണില്‍ പതിവില്ലാത്ത പല ടീമുകളും മികച്ച ഫോമില്‍ ആണ്.ചാമ്പ്യന്മാരായ യുവന്റസ് അഞ്ച് സമനില നേടി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.






































