അത്ലറ്റികൊയ്ക്ക് ജയം
അറ്റ്ലെറ്റിക്കോ മാഡ്രിഡിന് വലൻസിയയിൽ 1-0 ന് ജയം.ജയിച്ചെങ്കിലും ഇപ്പൊഴും രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ്.ഗോള്‍ ഡിഫറന്‍സ് ഇരു ടീമുകള്‍ക്കും സമം ആണെങ്കിലും ലാലിഗയില്‍ വിജയിയെ തീരുമാനിക്കുന്നത് ഹെഡ് ടു ഹെഡ് മല്‍സരത്തിലെ വിജയിയെ അപേക്ഷിച്ചാണ്.എണ്‍പത് മിനുറ്റിന്റെ അവസാനം വരെ പിടിച്ച് നിന്ന വലന്‍സിയക്ക് വിനയായത് തങ്ങളുടെ താരമായ ടോണി ലാറ്റോയുടെ ഓണ്‍ ഗോള്‍ ആയിരുന്നു.
ഡിയഗോ സിമിയോണിയുടെ ടീം പതിവിലും ആക്രമിച്ച് കളിക്കുകയും മൊത്തം പതിനാല് ഷോട്ടുകള്‍ നേടുകയും ചെയ്തു.രണ്ടാം സ്ഥാനക്കാരായ അറ്റ്ലെറ്റിക്കോയ്ക്ക് തുടർച്ചയായ ആറാമത്തെ ലാ ലിഗ വിജയം സമ്മാനിക്കുകയും ഒമ്പത് മത്സരങ്ങൾക്ക് ശേഷം 23 പോയിന്റിലേക്ക് മുന്നേറുകയും ചെയ്തു.തങ്ങളുടെ എതിരാളികള്‍ ആയ ബാഴ്സയും റയലും ഇപ്പൊഴും സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഈ സീസണിലെ കിരീടം അത്ലറ്റികോയ്ക്ക് ലഭിക്കാനുള്ള സാധ്യത വളരെ അധികം കൂടുതല്‍ ആണ്.






































