സമനില നേടിയെങ്കിലും ഒന്നാമത് എത്തി ലിവര്‍പ്പൂള്‍
ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി നേരിട്ട ലിവര്‍പ്പൂള്‍ തൊട്ടടുത്ത മല്‍സരത്തില്‍ ബ്രൈട്ടനെതിരെ സമനില നേടി ഒരു പോയിന്‍റ് നേടി കാലം വിട്ടു.സമ്മര്‍ സൈനിങ് ഡിയഗോ ജോട്ട 60 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ലിവര്‍പൂളിന് ലീഡ് നേടി കൊടുത്ത് വിജയമോഹങ്ങള്‍ ലിവര്‍പൂളിന് നല്‍കി.എന്നാല്‍ എക്സ്ട്രാ ടൈമില്‍ ആൻഡി റോബർട്ട്സണ്‍ ഡാനി വെൽബെക്കിനെ ആൻഡി റോബർട്ട്സണെ ഡാനി വെൽബെക്കിനെ ബോക്സിൽ തട്ടിയെന്ന് വിധിക്കുകയും VAR ബ്രൈട്ടന് പെനാല്‍ട്ടി നല്‍കുകയും ചെയ്തു.
ലഭിച്ച അവസരം മുതലാക്കിയ പാസ്കല്‍ ഗ്രോസ്സ് വിജയം നേടിയെന്ന് വിശ്വസിച്ച ലിവര്‍പൂളിന്റെ നെഞ്ചത്ത് അണിയടിച്ച പോലെ ഗോള്‍ നേടി മല്‍സരം സമനിലയില്‍ അവസാനിപ്പിച്ചു.ഒരു പോയിന്റിന് ആണെങ്കിലും ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ടോപ്പേഴ്സ് ലിവര്‍പ്പൂള്‍ ആണ്.






































