ബെങ്കളുരുവിന് രണ്ടാം സമനില
90 മിനിറ്റ് കളിക്ക് ശേഷം ഗോൾരഹിത സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരു എഫ്‌സിയും ഹൈദരാബാദും.മികച്ച ഫോമില്‍ കളിച്ച ഹൈദരാബാദ് ബെംഗളൂരു ഡിഫന്‍സിനെ പല തവണ പരീക്ഷിച്ചു.ബെംഗളൂരു എഫ്‌സി മല്‍സരത്തില്‍ ആകെ മൂന്നേ മൂന്നു ഷോട്ട് മാത്രം ആണ് നേടിയത്.ഒരു ഷോട്ട് പോലും ടാര്‍ഗറ്റില്‍ ഇല്ല എന്നത് അവരുടെ മുന്നേറ്റനിരയുടെ മോശം ഫോം വ്യക്തമാക്കുന്നു.
ആദ്യ മല്‍സരത്തില്‍ സമനില നേടിയ ബെങ്കളൂരുവിന് ആദ്യ ജയം ലക്ഷ്യം വച്ചാണ് ഈ മല്‍സരത്തിന് ഇറങ്ങിയിരുന്നത്.ഹൈദരാബാദിന്റെ മുമ്പത്തെ കളിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ലിസ്റ്റൺ കൊളാക്കോ 83-ാം മിനിറ്റിൽ വൈകിയാണ് ഇറങ്ങിയത്.രണ്ടാം പകുതിയിലും ബെങ്കളൂരു എഫ്‌സി ഡിഫന്‍സില്‍ ഊന്നിയായിരുന്നു കളിച്ചത്.മികച്ച പെര്‍ഫോമെന്‍സ് കാഴ്ച്ചവച്ചിട്ടും ഒരു പോയിന്റുമായി കളിയവസാനിപ്പിച്ച ഹൈദരബാദ് തീര്‍ത്തൂം നിരാശര്‍ ആയേക്കും.






































