Foot Ball Top News

ഐഎസ്എലില്‍ ഇന്ന് ആവേശപോരാട്ടം

November 28, 2020

ഐഎസ്എലില്‍ ഇന്ന് ആവേശപോരാട്ടം

ഐഎസ്എലില്‍ ഇന്ന് ബെംഗളൂരു എഫ്‌സി തങ്ങളുടെ ഹോം സ്റ്റേഡിയമായ ഫത്തോർഡ സ്റ്റേഡിയത്തിൽ ശനിയാഴ്ച ഹൈദരാബാദ് എഫ്‌സിയെ നേരിടും.ഇന്ത്യന്‍ സമയം ഏഴരക്ക് ആണ്  മല്‍സരം നടക്കാന്‍ പോകുന്നത്.എഫ്‌സി ഗോവയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ കൈയില്‍ ഉണ്ടായിരുന്ന ഗെയിം കളഞ്ഞു കുളിച്ചതിന്റെ നിരാശ ബെംഗളൂരു എഫ്സിക്ക് നാള് പോലെ ഉണ്ട്.ഇരട്ട ഗോള്‍ ലീഡ് നേടിയ അവര്‍ വെറും മൂന്നു മിനുട്ടിനുള്ളില്‍ രണ്ടു ഗോള്‍ തിരിച്ചുവാങ്ങുകയും ചെയ്തു.

ആ മല്‍സരത്തില്‍ ഈഗോര്‍ അംഗുലയായിരുന്നു ബെംഗളൂരു എഫ്സിയുടെ വില്ലന്‍.ആദ്യ മല്‍സരത്തില്‍ ഒഡിഷക്കെതിരെ ഒരു ഗോള്‍ വിജയം നേടിയ ഹൈദരബാദ് ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ നാല്‍മ് സ്ഥാനത്താണ്.എങ്ങനെയും വിജയം നേടി അവരുടെ സീസണിലെ കുതിപ്പ് തുടരുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും  ഹൈദരബാദ് ബെങ്ങളൂരുവിലേക്ക് വിമാനം കയറുക.

Leave a comment