ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പിഎസ്ജി
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കു പിഎസ്ജി തന്റെ ഹോം സ്റ്റേഡിയത്തില്‍ ബോര്‍ഡക്സിനെ നേരിടും.അതുപോലെ, സന്ദർശകരുടെ ഏറ്റവും പുതിയ ആഭ്യന്തര മല്‍സരത്തിൽ റെന്നസിനെ 1-0 ന് മറികടന്നപോലെ ഈ മല്‍സരത്തിലും പിഎസ്ജിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കാനും ബോര്‍ഡക്സ് ലക്ഷ്യമിടുന്നു
കഴിഞ്ഞയാഴ്ച്ച പിഎസ്ജി മോണക്കൊക്കെതിരെ തോല്‍വി നേരിടുകയും ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ആര്‍ബി ലേപ്സിഗിനെതിരെ ഒരു ഗോള്‍ വിജയവും സ്വന്തമാക്കിയുള്ള വരവാണ് പിഎസ്ജി.ആദ്യം കുറച്ച് മല്‍സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെട്ട പിഎസ്ജി ഇപ്പോള്‍ ലീഗ് ടോപേര്‍സ് ആണ്.മൊണാക്കോയ്‌ക്കെതിരായ ഡിയല്ലോയുടെ ചുവന്ന കാർഡ് അദ്ദേഹത്തെ ഈ ഏറ്റുമുട്ടലിൽ നിന്ന് ഒഴിവാക്കി, അതേസമയം മാർക്വിൻഹോസിനും ഇന്നതെ മല്‍സരത്തിന് ഉണ്ടാക്കില്ല.ഇഡ്രിസ ഗ്യൂയി,മൌറോ ഇക്കാർഡി എന്നിവർ ഈ മല്‍സരത്തില്‍ ഉണ്ടാകാനുള്ള സാധ്യത വാല്‍രെ കൂടുതല്‍ ആണ്.






































