European Football Foot Ball Top News

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ലിവര്‍പ്പൂള്‍

November 28, 2020

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ലിവര്‍പ്പൂള്‍

ശനിയാഴ്ച  അമേക്സ് സ്റ്റേഡിയത്തിൽ ബ്രൈടൺ & ഹോവ് അൽബിയോണിനെ നേരിടുമ്പോൾ ലിവർപൂളിന് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്താൻ വലിയ ഒരു അവസരമുണ്ട്.നിലവില്‍ ടോട്ടന്‍ഹാം ആണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.ഒരേ പോയിന്റുകള്‍ ഉള്ള ഇവര്‍ ഗോള്‍ വിത്യാസത്തില്‍ ലിവര്‍പ്പൂള്‍ പിന്നില്‍ ആയി പോയി.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആണ് ഇവര്‍ തമ്മില്‍ ഉള്ള പോരാട്ടം.ലീഗില്‍ ബ്രൈട്ടന്‍ പതിനാറാം സ്ഥാനത്താണ്.

മുൻ ടേബിൾ ടോപ്പർമാരായ ലീസസ്റ്റർ സിറ്റിയെ 3-0 ന് തോൽപ്പിച്ച ലിവര്‍പ്പൂള്‍ ഈ മല്‍സരത്തിന് ഇറങ്ങുന്നത് ഒരു പക്ഷേ പല ആശയക്കുഴപ്പങ്ങളില്‍ ആയിരിയ്ക്കും.എന്തെന്നാല്‍ ചാമ്പ്യന്‍സ് ലീഗ്ഗ് ഗ്രൂപ് ഘട്ട മല്‍സരത്തില്‍ അറ്റ്ലാന്‍റ ലിവര്‍പൂളിനെ എതിരിലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.അതും ആന്‍ഫീല്‍ഡില്‍ ഈ അടുത്ത കാലത്തെ ലിവര്‍പൂളിന്റെ ഏറ്റവും മോശം കളി എന്നായിരുന്നു ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പറഞ്ഞിരുന്നത്.

Leave a comment