ബാര്‍സക്കെതിരെ ലിവര്‍പ്പൂള്‍ ഉള്‍പ്പെടുത്തിയ ക്ലോസിന്റെ കാലാവധി തീര്‍ന്നു
ഫിലിപ്പ് കുട്ടിഞ്ഞോയെ ബാഴ്സലോണ സൈന്‍ ചെയ്തപ്പോള്‍ അവര്‍ ഉള്‍പ്പെടുത്തിയ കോണ്ട്രാക്റ്റില് ക്ലോസിന്റെ കാലാവധി കഴിഞ്ഞു എന്നു ഡെയ്ലി മെയില്‍ വെളിപ്പെടുത്തി.ആന്‍ഫീല്‍ഡില്‍ നിന്നും ഏതെങ്കിലും താരത്തിനെ സൈന്‍ ചെയ്യുകയാണെങ്കില്‍ താരത്തിന്റെ വിലക്ക് പുറമെ 89 മില്യണ്‍ ഡോളര്‍ നല്‍കണം എന്നായിരുന്നു ആ ക്ലോസ്.ബാഴ്സ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറുകളില്‍ ലിവര്‍പ്പൂള്‍ താരങ്ങള്‍ ആയ സാധിയോ മാനെ,മൊഹമദ് സലാ എന്നിവരെ സൈന്‍ ചെയ്യാന്‍ ബാഴ്സക്കു ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ ഈ ഒരു ക്ലോസ് തീര്‍ന്നതിനാല്‍ ബാഴ്സക്ക് അവരുടെ ബിസിനസ് ലിവര്‍പൂളുമായി ധൈര്യമായി നടത്താന്‍ കഴിഞ്ഞേക്കും.ലിവര്‍പൂള്‍ താരങ്ങള്‍ ആയ ലൂയിസ് സുവാരസ്,ജാവിയര്‍ മഷാറാണോ,ഫിലിപ് കുട്ടിഞ്ഞോ എന്നീ താരങ്ങളെ ബാഴ്സ സൈന്‍ ചെയ്തത്.ലിവര്‍പ്പൂള്‍ താരമായ ജിനി വൈനാല്ടത്തിനെ അടുത്ത സീസണില്‍ ബാഴ്സയില്‍ എത്തിക്കാന്‍ കോച്ച് റൊണാള്‍ഡ് കോമാന് ആഗ്രഹിക്കുന്നുണ്ട്.






































