സർവാധിപത്യം ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്‌സ്പർ വ്യാഴാഴ്ച രാത്രി യൂറോപ്പ ലീഗിൽ ലുഡോഗോറെറ്റ്സ് റാസ്ഗ്രാഡിനെതിരെ 4-0 എന്ന സ്കോറിന് വിജയം നേടി.കാര്‍ലോസ് വിനിഷ്യസ് ഇരട്ട ഗോള്‍ നെടുകയും മറ്റ് താരങ്ങള്‍ ആയ ഹാരി വിങ്ക്സ്,ലൂക്കാസ് മൌറ എന്നിവരും കൂടെ സ്കോര്‍ ചെയ്തപ്പോള്‍ എതിരിലാത്ത നാല് ഗോള്‍ വിജയം നേടി ടോടന്‍ഹാം.
ഡെലെ അലി നല്കിയ പന്ത് ഒരു ലുടോഗോററ്റ്സ് ഡിഫന്‍ററുടെ കളില്‍ തട്ടിത്തെറിച്ച് വിനിഷ്യസിന് മികച്ച ഒരു അവസരം ലഭിച്ചു.അദ്ദേഹം ഗോളിയെ മറികടന്നു ആദ്യ ഗോള്‍ നേടി.ലുഡോഗോരറ്റ്സിന് മല്‍സരത്തില്‍ ഒരു ഷോട്ട് പോലും നേടാന്‍ കഴിയാത്തത് എതിര്‍ ടീമിന്റെ മല്‍സരത്തിലെ ആധിപത്യത്തെ കാണിച്ചുതരുന്നു.വിജയം നേടിയെങ്കിലും ഗ്രൂപ് ഘട്ടത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം,അന്‍റ്വേര്‍പ് ആണ് ഒന്നാം സ്ഥാനത്ത് ഇരിക്കുന്നത്.






































