European Football Foot Ball Top News

പടിക്കില്‍ ചെന്ന് കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്

November 26, 2020

പടിക്കില്‍ ചെന്ന് കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഇരട്ട ഗോള്‍ നേടി കൈവെള്ളയില്‍ ഉണ്ടായിരുന്ന  മല്‍സരം അവസാന മിനുട്ടുകളില്‍ തുലച്ച് കേരള ബ്ലാസ്റ്റേഴ്സ്.ആദ്യ പകുതിയില്‍ അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ കളി മറന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങള്‍ ആയ ക്വേസി അപ്യ,ഇദ്രിസ സൈല എന്നിവരുടെ ഗോളിന്റെ പിന്‍ബലത്തില്‍ സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്.

മല്‍സരത്തിന്റെ 5 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് ഗോള്‍ നെടുന്നില്ല എന്ന ചീത്തപ്പേര് മാറ്റി.സെര്‍ജിയോ സിഡോഞ്ചയുടെ ബൂട്ടില്‍ നിന്നായിരുന്നു ഈ സീസണിലെ ബ്ലാസ്ട്ടേഴ്സിന്‍റെ ആദ്യ ഗോള്‍.ഗാരി കൂപ്പര്‍ ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ലീഡ് ഇരട്ടിച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി ആക്രമിച്ച യുണൈറ്റഡ് 51 ആം മിനുട്ടില്‍ ലക്ഷ്യം കണ്ടു.ക്വേസി ആപ്യയെ പിന്‍വലിച്ച് ഇദ്രിസ സൈലക്ക് അവസരം കൊടുത്ത കോച്ച് ജെറാര്‍ഡ് നസ്  തീരുമാനത്തെ ശരിവക്കും വിധം  ഇദ്രിസ 90 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി യുണൈറ്റഡിന് വിലപ്പെട്ട ഒരു പോയിന്‍റ് സമ്മാനിച്ചു.

Leave a comment