ഇന്‍ററിനുമേല്‍ ആധിപത്യം സ്ഥാപിച്ച് റയല്‍
ഇന്റർ മിലാനെ 2-0 ന് തോൽപ്പിച്ച ശേഷം റയൽ മാഡ്രിഡ് അവരുടെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ പുനരുജ്ജീവിപ്പിച്ചു.എതിരിലാത്ത രണ്ടു ഗോളിന് ആണ് റയല്‍ വിജയം നേടിയത്.റയലിന് വേണ്ടി ഹസാര്‍ഡ്,അഷ്രഫ് ഹക്കിമി(ഓണ്‍ ഗോള്‍) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.
മല്‍സരത്തിന്റെ അഞ്ചാം മിനുട്ടില്‍ നിക്കോളോ ബറേലയെ നാച്ചോ വീഴ്ത്തിയതിന് ശേഷം ലഭിച്ച പെനാല്‍ട്ടിസ്കോര്‍ ചെയ്തു ലീഡ് നേടി കൊടുത്തു റയലിന് ഹസാര്‍ഡ്.നാല് മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും തോല്‍വിയും മാത്രം നേടിയ ഇന്‍ററിന് ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലേക്ക് എത്തുക കഠിനമായിരിക്കും.മുന്‍ റയല്‍ താരം ആയിരുന്ന ഹക്കിമി 59 ആം മിനുട്ടില്‍ ഓണ്‍ ഗോള്‍ വഴങ്ങിയതോടെ രണ്ടു ഗോളിന്റെ തിളക്കമാര്‍ന്ന വിജയാം റയല്‍ സ്വന്തമാക്കി.