ഒടുവില്‍ വിജയം ആശാനൊപ്പം
ഐഎസ്എല്‍ മല്‍സരത്തില്‍ ആദ്യ വിജയം നേടി മുംബൈ സിറ്റി എഫ്‌സി.എഫ്‌സി ഗോവയെ മുംബൈ തകര്‍ത്തത് എതിരിലാത്ത ഒരു ഗോളിന് ആണ്.മുംബൈക്ക് വേണ്ടി വിജയ ഗോള്‍ നേടിയത് ആഡം ലീ ഫോന്ദ്രേ ആണ്.ഇതോടെ തന്‍റെ മുന്‍ ക്ലബായ ഗോവക്കെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സെർജിയോ ലോബെറ.
വിദേശ സ്‌ട്രൈക്കർ ബാർത്തലോമിവ് ഒഗ്‌ബെച്ചെയെ ബെഞ്ചില്‍ ഇരുത്തി കൊണ്ട് ആഡം ലീ ഫോന്ദ്രേയേ ഇറക്കിയ തീരുമാനം ശരിവക്കും വിധത്തില്‍ ആയിരുന്നു മല്‍സരഫലം.ഒഗ്ബച്ചേയെ മല്‍സരത്തിന്റെ 71 ആം ഫറൂക്ക് ചൌധരിക്ക് പകരംഇറങ്ങാന്‍ അവസരം ലഭിച്ചു.എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ഗോലാക്കി മാറ്റി വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കി ലീഗിലെ ആദ്യ ജയം നേടി മുംബൈയും കോച്ച് സെർജിയോ ലോബെറയും.






































