European Football Foot Ball Top News

വാന്‍ ഡി ബീക്കും കവാനിയും താളം കണ്ടെത്തുന്നു എന്ന് ഒലെ

November 25, 2020

വാന്‍ ഡി ബീക്കും കവാനിയും താളം കണ്ടെത്തുന്നു എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുണാര്‍ സോള്‍ഷെയര്‍  അവരുടെ 4-1 ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം തങ്ങളുടെ പുതിയ സൈനിങ്ങുകളായ കവാനി,വാന്‍ ഡേ ബീക്ക് എന്നിവര്‍ ഓല്‍ഡ് ട്രാഫോര്‍ഡുമായി പൊരുത്തപ്പെടാന്‍ തുടങ്ങി എന്ന് വെളിപ്പെടുത്തി.വാൻ ഡി ബീക്കും കവാനിയും 90 മിനിറ്റ് മുഴുവൻ കളിച്ചു.ഇരുവരും തുടക്കം മോശം ആക്കിയില്ല.

ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ ആണ് അവര്‍ കളിക്കേണ്ടത്.ഡോണിക്ക് വ്യത്യസ്ത സ്ഥാനങ്ങളിൽ കളിക്കാൻ കഴിയും,എഡിൻസൺ കവാനി ഒരു പഴയ രീതിയിലുള്ള ഒമ്പതാം നമ്പറാണ്, ഞങ്ങൾക്ക് കുറച്ചു കാലമായി അത് ഉണ്ടായിരുന്നില്ല.എന്നാല്‍ ടീം മൊത്തം നന്നായി കളിച്ചു.താരങ്ങള്‍ ആസ്വദിച്ചാണ് കളിച്ചത്.അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്.”അദ്ദേഹം മല്‍സരശേഷം ബിട്ടി സ്പോര്‍ട്ട്സിനോട്  പറഞ്ഞു.

 

Leave a comment