European Football Foot Ball Top News

മെസ്സിക്ക് സിറ്റി പത്ത് കൊല്ലത്തെ കരാര്‍ നല്‍കുമെന്ന് വാര്‍ത്ത

November 25, 2020

മെസ്സിക്ക് സിറ്റി പത്ത് കൊല്ലത്തെ കരാര്‍ നല്‍കുമെന്ന് വാര്‍ത്ത

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലയണൽ മെസ്സിക്ക് 10 വർഷത്തെ  കരാർ വാഗ്ദാനം ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.അർജന്റീന ക്യാപ്റ്റനെ നിലനിര്‍ത്താന്‍ ബാഴ്സലോണയും പഠിച്ച പണി പതിനെട്ടും നോക്കും.പ്രസിഡന്‍ഷ്യല്‍ ക്യാന്‍ഡിഡേറ്റ് വിക്റ്റര്‍ ഫോണ്ട് ചാവി എന്നിവര്‍ ബാഴ്സയുടെ തലപ്പത്ത് എത്തിയാല്‍ മെസീ ക്ലബില്‍ തുടരാനുള്ള സാധ്യത വളരെ അധികം കൂടുതല്‍ ആണ്.

സിറ്റിയില്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം പെപ് രണ്ടു കൊല്ലം കൂടി എത്തിഹാദില്‍ തുടരും.അപ്പോള്‍ മെസ്സി അങ്ങോട്ട് പോകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.അവിടെ ഇരുവരും ചേര്‍ന്ന് ചാംപ്യന്‍സ് ലീഗ് ട്രോഫി സിറ്റിയില്‍ എത്തിക്കാനുള്ള പ്രോജക്റ്റ് തുടരാന്‍ ശ്രമിക്കും.അടുത്ത സമ്മറില്‍ ബാഴ്സയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസ്സി ഫ്രീ ഏജെന്‍റ് ആയാണ് വേറെ ടീമിലേക്ക് പോകുക.

 

Leave a comment