European Football Foot Ball Top News

സിമിയോണിക്കും കൂട്ടര്‍ക്കും ഇന്ന് പരീക്ഷണം

November 25, 2020

സിമിയോണിക്കും കൂട്ടര്‍ക്കും ഇന്ന് പരീക്ഷണം

ഇന്ന് ഇന്ത്യന്‍  സമയം രാത്രി ഒന്നരക്കു അത്ലറ്റിക്കോയുടെ ഹോം സ്റ്റേഡിയമായ വാണ്ട മെട്രോപൊളിട്ടാനയില്‍  അവര്‍ ലോക്കോമോടിവ് മോസ്കോയെ നേരിടും.ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.ഗ്രൂപ്പില്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ലോക്കോമോടിവ് മോസ്കോ മൂന്നാം സ്ഥാനത്തുമാണ്.ബയേൺ മ്യൂണിക്കിനോട് 4-0 ന് തോറ്റതിന് ശേഷം, അത്ലറ്റിക്കോ മാഡ്രിഡിന് ആത്മവിശ്വാസത്തില്‍ അതിയായ കുറവ് വന്നിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ വമ്പന്മാരായ ബാഴ്സയെ തോല്‍പ്പിച്ചത് സിമിയോണിക്കും കൂട്ടര്‍ക്കും ഒരുപക്ഷേ നഷ്ട്ടപ്പെട്ട വിശ്വസം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും.അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കുമ്പോൾ പോസിറ്റീവ് കൊറോണ വൈറസ് ടെസ്റ്റുകൾ റെക്കോർഡുചെയ്‌തതിന് ശേഷം ലൂക്കാസ് ടോറെയിറയെയും ലൂയിസ് സുവാരസിനെയും ഇന്നു  അറ്റ്ലെറ്റിക്കോ ജേഴ്സിയില്‍ കളിച്ചേക്കില്ല.റെനാണ്‍ ലോധി,യാനിക്ക് കരാസ്ക്കോ  എന്നിവര്‍ക്ക് ഇന്ന് ആദ്യ ടീമില്‍ അവസരം ലഭിച്ചേക്കും.

Leave a comment