തേരോട്ടം തുടരാന്‍ ബയേണ്‍
തുടർച്ചയായ പതിമൂന്നാം സീസണിലെ മത്സരത്തിന്റെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് സുരക്ഷിതമായി കടന്നുപോകാമെന്ന് ഉറപ്പുള്ള ബയേൺ മ്യൂണിച്ച് ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ റെഡ് ബുൾ സാൽസ്ബർഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ആദ്യ പദത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ബയേണ്‍ ആണ് വിജയം നേടിയിരുന്നു.ഇന്ത്യന്‍ സമയം ഒന്നരക്കു അലിയന്‍സ് അരീനയില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
മൂന്ന് മല്‍സരങ്ങള്‍ ജയം നേടിയ ബയേണ്‍ ഇന്നതെ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഒരുപക്ഷേ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ വേര്‍ഡര്‍ ബ്രമന് എതിരെ സമനില നേടിയുള്ള വരവാണ്.ആര്‍ബി സാല്‍സ്ബര്‍ഗ് ആകട്ടെ കഴിഞ്ഞ മല്‍സരത്തില്‍ എസ്‌കെ ഗ്രാസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടുള്ള വരവ് ആണ്.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് എയില്‍ അവര്‍ നാലാം സ്ഥാനത്താണ്.






































