European Football Foot Ball Top News

അര്‍ട്ടേറ്റ ആഴ്സണലിന് പുതുജീവന്‍ നല്‍കുന്നു എന്നു നച്ചോ മോന്‍റിയാല്‍

November 25, 2020

അര്‍ട്ടേറ്റ ആഴ്സണലിന് പുതുജീവന്‍ നല്‍കുന്നു എന്നു നച്ചോ മോന്‍റിയാല്‍

മൈക്കൽ അർറ്റെറ്റ ” ആഴ്സണലിലേക്ക്“ശുദ്ധവായു കൊണ്ടുവന്നു എന്നും  എന്നാൽ ആഴ്സൻ വെംഗർ പുറത്തുകടന്നതിനുശേഷം മാനേജറായി വന്ന ഉനായ് എമറിക്ക് മതിയായ സമയം നൽകിയെന്ന് നാച്ചോ മോൺറിയൽ കരുതുന്നില്ല.കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയിലെ പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി കോച്ചിംഗ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ അര്‍ട്ടേറ്റ കഴിഞ്ഞ ഡിസംബറില്‍ ആണ് ആഴ്സണലിലേക്ക് തിരിച്ചെത്തിയത്.

“അദേഹം  ഒരു നേതാവ് ആണ്.എല്ലാ മീറ്റിംഗുകളിലും നന്നായി സംസാരിക്കുന്നു.നന്നായി ആശയവിനിമയം നടത്തുന്നു.ആർട്ടെറ്റയുടെ കീഴിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അദ്ദേഹം സിറ്റിയില്‍ നിന്നു പെപ്പിന്റെ കീഴില്‍ ധാരാളം പഠിച്ചിട്ടാണ് വന്നിരിക്കുന്നത്.അദ്ദേഹം ഇപ്പോള്‍  ആഴ്സണലിന് ഒരു പുതു ജീവന്‍ നല്‍കുന്നു.”തി ഗാര്‍ഡിയന്‍ നടത്തിയ അഭിമുഘത്തില്‍ തന്‍റെ കോച്ചിനെ കുറിച്ച് മോന്‍റിയാല്‍ വെളിപ്പെടുത്തി.

Leave a comment