ബാഴ്സ പറഞ്ഞാലും മുടി മുറിക്കിലെന്ന് ഗ്രീസ്മാന്
മുടി മാറ്റാൻ ബാഴ്സ ആവശ്യപ്പെട്ടാലും മുടി മുറിക്കാൻ വിസമ്മതിക്കുമെന്ന് അന്റോയ്ൻ ഗ്രിസ്മാൻ.29 കാരനായ ഇദ്ദേഹം തന്റെ കരിയറിലെ ഭൂരിഭാഗവും നീളമുള്ള മുടി വച്ചാണ് കളിച്ചിട്ടുളത്ത്. 2019 വേനൽക്കാലത്ത് അറ്റ്ലെറ്റിക്കോയിൽ നിന്ന് ബാഴ്സയിലേക്ക് പോയതിനുശേഷം മുടി വളർത്തുന്നത് തുടരുകയാണ് താരം.
എന്റെ തലമുടി മുറിക്കാൻ ആവശ്യപ്പെട്ടാലും ഞാൻ അത് ചെയ്യില്ല.എന്റെ മക്കളും ഭാര്യയും ഞാൻ ഇത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു,ഞാൻ ബാഴ്സലോണയിൽ എത്തിയതിനുശേഷം ഇതുവരെ ഞാൻ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. പിച്ചിൽ മാത്രമേ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.”ഗ്രീസ്മാൻ ജോർജ്ജ് വാൽഡാനോയോട് യൂണിവേഴ്സോ വാൽഡാനോയുടെ ഏറ്റവും പുതിയ പതിപ്പിൽ പറഞ്ഞു.ഈ സീസണിൽ ഇതുവരെ എട്ട് ലാ ലിഗ ഗെയിമുകളിൽ രണ്ട് ഗോളുകൾ നേടിയ ഗ്രീസ്മാൻ ഒരു അസിസ്റ്റും നല്കിയിട്ടുണ്ട്.






































