ബാഴ്സക്ക് നാലില്‍ നാല്
സ്പാനിഷ് ലാലിഗയില്‍ ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെടുന്ന ബാഴ്സ ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ ജൈത്രയാത്ര തുടരുന്നു.ഡൈനാമോ കീവീനേ അവരുടെ ഹോമില്‍ വച്ച് എതിരിലാത്ത നാല് ഗോളിന് ബാഴ്സ പരാജയപ്പെടുത്തി.മെസ്സി,ഡി യോങ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതെ കോമാന്‍ ഇറക്കിയ ടീമില്‍ യുവ താരങ്ങളായ അലെന,ഫിര്‍പ്പോ,ഓസ്കാര്‍ ഗാര്‍സിയ എന്നിവര്‍ക്ക് അവസരം ലഭിച്ചു.
ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.ചെറിയ ഒരു അപകടം മണത്തിരുന്നു.എന്നാല്‍ യുവ റൈറ്റ് ബാക്ക് സെര്‍ജിനോ ഡെസ്റ്റ് ആദ്യ ഗോള്‍ നേടി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.പിന്നീട് പെനാല്‍ട്ടിയടക്കം ഇരട്ട ഗോള്‍ നേടി ബ്രാഥ്വൈറ്റ് ബാഴ്സയുടെ വിജയം കൂടുഥ്ല് മികച്ചതാക്കി.അവസാന ഗോള്‍ നേടാനുള്ള അവസരം ലഭിച്ചത് ബെഞ്ചില്‍ നിന്നു വന്ന ഗ്രീസ്മാന് ആയിരുന്നു.






































