European Football Foot Ball Top News

പിഎസ്ജി താരങ്ങളോട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് മാര്‍ക്കിന്യോസ്

November 24, 2020

പിഎസ്ജി താരങ്ങളോട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് മാര്‍ക്കിന്യോസ്

മൊണാക്കോയ്ക്കും ആർ‌ബി ലീപ്സിഗിനും അടുത്തിടെയുണ്ടായ തോൽവിയെത്തുടർന്ന് പാരിസ് സെന്റ് ജർമ്മൻ ക്യാപ്റ്റൻ മാർക്വിൻ‌ഹോസ് അവരുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടു.ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഘട്ടത്തില്‍ ലിഗ് 1 ചാമ്പ്യന്മാർ ചൊവ്വാഴ്ച ആർ‌ബി ലീപ്സിഗിനെ നേരിടാന്‍ ഒരുങ്ങുകയാണ്.ഗ്രൂപ്പ് എച്ചിലെ ആദ്യ മൂന്ന് കളികളിൽ നിന്ന് പി‌എസ്‌ജിക്ക് രണ്ട് തവണ തോല്‍വി നേരിടേണ്ടി വന്നു.

“ഇതില്‍ നിന്നും ഞങ്ങള്‍ പഠിക്കണം, നാളത്തെ മല്‍സരത്തില്‍  മൊണാക്കോയ്ക്കും ലീപ്സിഗിനുമെതിരെ ഞങ്ങൾ ചെയ്തത് ചെയ്യാൻ പാടില്ല.തുടക്കം മുതൽ അവസാനം വരെ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒരു മത്സരത്തിൽ പരാജയപ്പെടുക ഒരു പക്ഷേ ഒരു സെക്കണ്ടിലെ ശ്രദ്ധകുറവു മൂലം ആയിരിക്കും.ഞങ്ങള്‍ ഭയങ്ങര കോംപാറ്റീഷന്‍ മെന്‍റാലിറ്റി ഉള്ളവര്‍ ആണ്.പരിശീലനത്തില്‍ പോലും തോല്‍ക്കാന്‍ ആര്‍ക്കും ഇഷ്ട്ടമല്ല.”

Leave a comment