ലുക്കാക്കൂ ഡീല്‍ നടത്താന്‍ സിറ്റി താല്‍പര്യം കാണിച്ചതായി വാര്‍ത്തകള്‍
ഇത്തിഹാദിൽ ബെൽജിയം താരത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തിയതായി വാര്‍ത്ത.ഇപ്പോള്‍ ഇന്‍റര്‍ മിലാന്‍ താരവും മുന്‍ യുണൈറ്റഡ് താരവും കൂടി ആയിരുന്ന റൊമേലൂ ലൂക്കാക്കുവിനെ കഴിഞ്ഞ സമ്മറില്‍ സൈന്‍ ചെയ്യാന്‍ സിറ്റി തല്‍പര്യം പ്രകടിപ്പിച്ചതായി ഇംഗ്ലിഷ് വാര്‍ത്ത മാധ്യമമായ ടെലിഗ്രാഫ് അവകാശപ്പെടുന്നു.എന്നാല്‍ താരത്തിന് വേണ്ടി ഇന്‍റര്‍ മിലാന്‍ വാല്യുയേഷന്‍ വളരെ കൂടി പോയതിനാല്‍ ഈ ട്രാന്‍സ്ഫര്‍ നടത്താന്‍ സിറ്റി തല്‍പര്യം കാണിച്ചില്ല എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സമ്മര്‍ മുതല്‍ മികച്ച ഒരു സ്ട്രൈക്കറെ സിറ്റി മാര്‍ക്കറ്റില്‍ തപ്പുന്നുണ്ട്.അതിനു വേണ്ടി അവര്‍ 100 മില്യണ്‍ ഡോളര്‍ മാറ്റിവച്ചിട്ടുണ്ടെന്നും കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.മെസിക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാന്‍ സിറ്റി ശ്രമിച്ചതായും വാര്‍ത്തകള്‍ കഴിഞ്ഞ സമ്മറില്‍ വന്നിരുന്നു.






































