European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മെസ്സിക്ക് വിശ്രമം നല്‍കി കോമാന്‍

November 23, 2020

ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മെസ്സിക്ക് വിശ്രമം നല്‍കി കോമാന്‍

ചൊവ്വാഴ്ച രാത്രി ഡൈനാമോ കീവിലേക്കുള്ള യാത്രയില്‍ നിന്നും ലയണൽ മെസ്സിയെ ബാഴ്‌സലോണ ടീമിൽ നിന്ന് ഒഴിവാക്കി.ശനിയാഴ്ച അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് 1-0ന് ലീഗ് തോൽവി നേരിട്ട ബാഴ്സ ഇപ്പോള്‍ വലിയ സമ്മര്‍ദത്തില്‍ ആണ്.മെസ്സിക്കൊപ്പം കോമാന്‍ ഫ്രെങ്കി ഡിയോങിനും വിശ്രമം നല്‍കിയിട്ടുണ്ട്.ചാംപ്യന്‍സ് ലീഗ്  ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്തു ആണ് ഇപ്പോള്‍ ബാഴ്സ.

അത്ലറ്റിക്കോ മാഡ്രിഡുമായ തോല്‍വിക്ക് ശേഷം താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെ കുറിച്ച് കോമാന്‍  മാധ്യമങ്ങളോട് പറഞ്ഞിരുന്നു.മെസ്സി ഇതുവരെ പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നും ആറ് ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും അതില്‍ അഞ്ചെണ്ണം പെനാല്‍ട്ടിയിലൂടെ ആയിരുന്നു.താരത്തിന്റെ ക്ലബിനോടുള്ള കൂറ് കുറഞ്ഞെന്നും എത്രയും പെട്ടെന്ന് ടീം വിടാനുള്ള ലക്ഷ്യത്തില്‍ ആണ് മെസ്സിയെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Leave a comment