വെസ്റ്റ് ബ്രോമിനെതിരെ ജയം നേടി യുണൈറ്റഡ്
രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാക്ക്-ടു-ബാക്ക് പരാജയങ്ങൾക്ക് ശേഷം പ്രതിസന്ധിയിലായ ഒരു ക്ലബ്ബായിരുന്നു. ശനിയാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ 1-0 ന് തോൽപ്പിച്ച ശേഷം അവർ ഇപ്പോള്‍ പ്രീമിയർ ലീഗ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കു മുകളിലാണ്.ഇന്നലത്തെ മല്‍സരത്തില്‍ അവര്‍ വെസ്റ്റ് ബ്രോമിനെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്.
മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഒരിയ് ഗോളും പിറന്നിരുന്നില്ല.എന്നാല്‍ 56 ആം മിനുട്ടില്‍ ഡര്‍നെല്‍ ഫര്‍ലോങ്ങിനെതിരെ ഹാന്‍ഡ് ബോള്‍ വിധിച്ചതിനാല്‍ ലഭിച്ച പെനാല്‍ട്ടി ബ്രൂണോ എടുത്തു.പെനാല്‍ട്ടി ഗോള്‍ കീപ്പര്‍ സേവ് ചെയ്തെങ്കിലും കിക്കിന് മുന്നേ ലൈന്‍ കടന്നെന്ന പേരില്‍ വീണ്ടും പെനാല്‍ട്ടി കിക്ക് എടുക്കാന്‍ റഫറി വിധിച്ചു ഇത്തവണ ബ്രൂണോ ഗോള്‍ നേടി.






































