European Football Foot Ball Top News

ലിവര്‍പൂള്‍ ലേയ്സെസ്റ്റര്‍ സിറ്റി നേര്‍ക്കുനേര്‍ ലക്ഷ്യം ഒന്നാം സ്ഥാനം

November 22, 2020

ലിവര്‍പൂള്‍ ലേയ്സെസ്റ്റര്‍ സിറ്റി നേര്‍ക്കുനേര്‍ ലക്ഷ്യം ഒന്നാം സ്ഥാനം

ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലേയ്സെസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ നേരിടും.ലിവര്‍പൂള്‍ ഹോം ആന്‍ഫീല്‍ഡില്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടെമുക്കാലിന് ആണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.മുന്‍ ലിവര്‍പൂള്‍ കോച്ച് ബ്രണ്ടന്‍ റോഡ്ജേഴ്സ് ആന്‍ഫീല്‍ഡിലേക്ക് എത്തുന്നു എന്നതും മല്‍സരത്തിന് ആവേശം കൂടുന്ന ഒരു വിഷയമാണ്.

ലീഗ് തുടങ്ങുമ്പോള്‍ സര്‍വശക്തര്‍ ആയ ലിവര്‍പൂളിന്റെ ഇപ്പോഴത്തെ നില പരുങ്ങലില്‍ ആണ്.വിർജിൽ വാൻ ഡൈക്ക് തുടക്കത്തില്‍ പരിക്കേറ്റ് പുറത്തായതും പിന്നീട് സലാ,ജോ ഗോമസ്, ജോർദാൻ ഹെൻഡേഴ്സൺ, ആൻഡ്രൂ റോബർട്ട്സൺ, എന്നിവരും ടീമില്‍  ഇല്ലാത്തത് ക്ലോപ്പിന് വന്‍ തിരിച്ചടി ആയിരിക്കും.ഫാബിഞ്ഞോ,തിയഗോ അലകാന്‍റ്റ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു.ഇന്നതെ മല്‍സരത്തില്‍ ഫാബിഞ്ഞോ തിരിച്ചെത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Leave a comment