European Football Foot Ball Top News

ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെടുന്നവര്‍ ഇന്ന് നേര്‍ക്കുനേര്‍

November 22, 2020

ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെടുന്നവര്‍ ഇന്ന് നേര്‍ക്കുനേര്‍

ഞായറാഴ്ച ലീഡ്സ് യുണൈറ്റഡ് ആഴ്സണലിനെ എല്ലാൻഡ് റോഡിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ മൂന്ന് തോല്‍വിയുമായി ഇരു ടീമുകളും ഇപ്പോള്‍ ലീഗില്‍ ഒരു വിജയം അനിവാര്യം എന്ന അവസ്ഥയില്‍ ആണ്.

ആഴ്സണല്‍ പോയിന്‍റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തും ലീഡ്സ് വെറും പത്ത് പോയിന്റായി പതിനഞ്ചാം സ്ഥാനത്തുമാണ്.പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനകയറ്റം ലഭിച്ച ലീഡ്സ് തുടക്കത്തില്‍ മികച്ച ഫോം കാഴ്ചവച്ചിരുന്നു എങ്കിലും ഇപ്പോള്‍ പതരുകയാണ്.എട്ട് മല്‍സരങ്ങളില്‍ നിന്നും മൂന്ന് ജയം  മാത്രമാണു അവരുടെ പേരില്‍ ഉള്ളത്.ആഴ്സണലിന് വേണ്ടി ഗോള്‍ നേടാന്‍ ഒബ്മയെങ് ഉള്ളതാണ് മൈക്കല്‍ അര്‍ട്ടേയയുടെ ഒരേയൊരു ആശ്വാസം.

Leave a comment