European Football Foot Ball Top News

കൂടുതല്‍ ശക്തര്‍ ആയി ബെംഗളൂരു

November 22, 2020

കൂടുതല്‍ ശക്തര്‍ ആയി ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) 2020-21 ലെ മാച്ച് 3 ൽ ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെ ഏറ്റുമുട്ടലിലാണ് എഫ്‌സി ഗോവ തങ്ങളുടെ ലീഗിലെ യാത്ര ആരംഭിക്കുന്നത്.കഴിഞ്ഞ വർഷം ഐ‌എസ്‌എൽ സെമിഫൈനലിൽ എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയും യഥാക്രമം ചെന്നൈയിൻ എഫ്‌സി, എടികെ എന്നിവരോട് പരാജയപ്പെട്ടിരുന്നു.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയാണ് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ, ബെംഗളൂരു എഫ്‌സി മികച്ച പ്രതിരോധം ഉള്ള ടീമും.പോസഷന്‍ ഫുട്ബോള്‍ കളിക്കുന്ന ഗോവക്ക് മൂര്‍ച്ചയുള്ള ആക്രമണത്തിന് പേര് കേട്ട ബെംഗുളുരൂ ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിച്ചേക്കും.സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു കഴിഞ്ഞ വിന്‍റോയില്‍ സൈന്‍ ചെയ്ത പുതിയ താരങ്ങളുടെ വരവ് മൂലം കൂടുതല്‍ ശക്തര്‍ ആണ്.

Leave a comment