European Football Foot Ball Top News

ലാസിയോ ക്രോട്ടോണിനെതിരെ

November 21, 2020

ലാസിയോ ക്രോട്ടോണിനെതിരെ

വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലാസിയോ ശനിയാഴ്ച ക്രോട്ടോണിലേക്ക് യാത്രചെയ്യുന്നു.ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കോവിഡ് പാന്‍റമിക്കിനിടെ ബോയിംഗ് 737 വിമാനം വാങ്ങിയതും അത് പോലെ കാര്യക്ഷമതയില്ലാത്ത കോവിഡ് ടെസ്ടിങ്ങും മൂലം  ഒരുപാട് പഴികള്‍ ലാസിയോക്ക് നേരിടേണ്ടി വന്നു.ആറ് മത്സരങ്ങളിൽ നിന്ന് തോല്‍വിയറിയാതെയാണ് ലാസിയോ ഇന്‍റര്‍നാഷണല്‍ ബ്രേക്കിന് പോയത്.

എന്നാല്‍ വര്‍ധിച്ചു വന്ന കോവിഡ് പോസിറ്റീവ് കേസുകള്‍ അവര്‍ക്ക് ഇരുട്ടത്ത് അടി ലഭിച്ച പോലെയായി.ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ടു വീതം തോല്‍വിയും സമനിലയും നേരിട്ട ലാസിയോ പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്ത് ആണ്.ഇറ്റാലിയന്‍ സീരി എയില്‍ വിജയം എന്തെന്ന് ഇതുവരെ അറിയാത്ത ക്രോട്ടോണിനു എങ്ങനെയും വിലപ്പെട്ട മൂന്ന് പോയിന്റുകള്‍  സ്വന്തമാക്കാന്‍ ആകും ശ്രമിക്കുക.

Leave a comment