പ്രവചനാതീതം യുണൈറ്റഡ്
വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഓൾഡ് ട്രാഫോർഡിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ആദ്യ ഹോം പ്രീമിയർ ലീഗ് വിജയത്തിനായി ശ്രമിക്കും.യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്തും വെസ്റ്റ് ബ്രോം പതിനെട്ടാം സ്ഥാനത്തുമാണ്.
ലീഗില്‍ യുണൈറ്റഡിന്റെ പ്രകടനം പ്രവചനാതീതമാണ്.സ്വന്തം ഹോം ഗ്രൌണ്ടില് ടോട്ടന്‍ഹാമിനോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുകയും പിന്നീട് മികച്ച ഫോമില്‍ ഉണ്ടായിരുന്ന എവര്‍ട്ടനെ അവരുടെ ഹോമില്‍ ചെന്ന് തോല്‍പ്പിക്കുകയും ചെയ്ത യുണൈറ്റഡ് ഈ മല്‍സരത്തി എങ്ങനെ കളിക്കും എന്നത് ഒലേക്ക് പോലും ഊഹിക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കും. ആദ്യ ഹോം വിജയത്തിനു വേണ്ടി യുണൈറ്റഡ് കാത്തിരിക്കുമ്പോള്‍ ലീഗിലെ തന്നെ ആദ്യ വിജയം നേടാന്‍ കഴിയാതെ ഇരിക്കുകയാണ് വെസ്റ്റ് ബ്രോം.






































