തോല്‍വിയോടെ തുടക്കം
തോല്‍വിയോടെ തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്സ്.കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ എട്ടിക്കെ കോല്‍ക്കത്തയോട് എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്.എട്ടിക്കേക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു.67 ആം മിനുട്ടില്‍ ആയിരുന്നു അദ്ദേഹം ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയ മോഹങ്ങള്‍ ഊതി കെടുത്തിയത്.
ഇരു ടീമുകളും ആക്രമിക്കാന്‍ മടി കാണിച്ച ഒന്നാം പകുതി വിരസമായിരുന്നു എങ്കിലും ചില മികച്ച അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കി.സ്പാനിഷ് കോച്ച് കിബു വിക്കുന്ന ബ്ലാസ്ട്ടേഴ്സിനെ പിന്നില്‍ നിന്നും കളി മെനഞ്ഞു പോസഷന്‍ കൈയില്‍ വച്ച് കളിപ്പിക്കാന്‍ പഠിക്കുകയാണ്.പലപ്പോഴും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മിസ് പാസ് കളിയുടെ രസം കളഞ്ഞു.അടുത്ത മല്‍സരത്തില്‍ കോച്ച് അവരുടെ അറ്റാക്കിങ് തെര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും അടിയന്തരമായി ചെയേണ്ടത് ഉണ്ട്.അടുത്ത വ്യാഴാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.






































