കാമോണ് ഇന്ത്യ ലെറ്റ്സ് ഫുട്ബോള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം ഒന്നു കെട്ടടങ്ങി വരുമ്പോള്‍ അതാ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് തുടങ്ങുന്നു.ഇന്ന് ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എട്ടിക്കെ മോഹന്‍ ബഗാനെ നേരിടും.സ്പാനിഷ് ഫൂട്ബോള്‍ മാനേജര്‍ ആയ കിബു വികൂനയുടെ കീഴില്‍ ബ്ലാസ്റ്റേഴ്സ് നേരിടുന്നത് അന്റോണിയോ ഹബാസ് നയിക്കുന്ന കോല്‍ക്കത്തയെ ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഗോവയിലെ സ്റ്റേഡിയമായ ജിഎംസി സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്. സമയ കുറവ് മൂലം തങ്ങള്‍ക്ക് വേണ്ടവിധം പരിശീലനം ലഭിച്ചിട്ടില്ല എന്നും വരും മാസങ്ങളില്‍ ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സ് ഏറെ മെച്ചപ്പെടുമെന്നും കിബൂനാ മാധ്യമങ്ങളോട് മല്‍സരത്തിന് മുന്നേ പറഞ്ഞിരുന്നു.






































