ആഹ്ളാദം പങ്ക് വച്ച് മെസ്സി
പെറുവിനെതിരായ അർജന്റീനയുടെ പ്രകടനത്തെ പ്രശംസിച്ച ലയണൽ മെസ്സി, അവർ കൂടുതൽ ശക്തരാകുകയാണെന്ന് വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തില്‍ പെറുവിനെതിരെ അര്‍ജന്‍റീന ജയം കണ്ടതോടെ നാല് മല്‍സരങ്ങളില്‍ നിന്നും അവര്‍ മൂണ് വിജയം നേടി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇരിക്കുന്നു.
“വിജയത്തിൽ സന്തോഷമുണ്ട്, കഴിഞ്ഞ ദിവസം ഞങ്ങൾ ജയം നേടാന്‍ കഴിയാത്തതിനാല്‍ ഈ മല്‍സരത്തില്‍ ജയം നേടേണ്ടത് ഞങ്ങള്‍ക്ക് അനിവാര്യം ആയിരുന്നു.തുടക്കം മുതല്‍ ഞങ്ങള്‍ അക്രമിച്ച് കളിച്ചു.ഞങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഞങ്ങള്‍ ബാര്‍ ഉയര്‍ത്തി.ഈ വഴി പിന്തുടരേണ്ടത് ആണ്.ക്രമേണ ഞങ്ങൾ ഒരു ടീമെന്ന നിലയിൽ ശക്തരാകുകയാണ്.”മെസ്സി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്തു.






































