ഇംഗ്ലണ്ടിന് ജയം
ഫില്‍ ഫോഡന്‍ തന്റെ നാഷണല്‍ ടീമിന് വേണ്ടിയുള്ള അകൌണ്ട് തുറന്നു,അതും നേടിയത് ഇരട്ട ഗോളുകള്‍.പത്തു പേരായി ചുരുങ്ങിയ ഐസ്ലാന്‍റ് ടീമിനെ എതിരിലാത്ത നാല് ഗോളുകള്‍ക്ക് ഗരത്ത് സൌത്ത്ഗേറ്റിന്റെ ടീം പരാജയപ്പെടുത്തി.ഇംഗ്ലണ്ടിന് വേണ്ടി സ്കോര്‍ ചെയ്തത് ഡെക്ലാന്‍ റൈസ്,മേസണ്‍ മൌണ്ട്,ഫില്‍ ഫോഡന്‍ എന്നിവര്‍ ആണ്.
ബെല്‍ജിയവുമായുള്ള മല്‍സരത്തില്‍ തോല്‍വി നേരിട്ടത്തിന്നു ശേഷം ഗരത്ത് സൌത്ത്ഗേറ്റിന് എങ്ങും പഴികള്‍ മാത്രമാണ് കേട്ടിരുന്നത്.20 ആം മിനുട്ടില്‍ ഡെക്ലാന്‍ റൈസ് ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ടിനെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.അസിസ്റ്റ് ഒരുക്കിയത് ഫില്‍ ഫോഡന്‍ ആണ്.24 ആം മിനുട്ടില്‍ മേസണ്‍ മൌണ്ട് അടുത്ത ഗോള് നേടി ലീഡ് ഇരട്ടിച്ചു.രണ്ടാം പകുതിയില്‍ ഫോഡന്‍റെ ഇരട്ട ഗോളും കൂടി പിറന്നതോടെ ഐസ്ലാന്‍റിന്റെ പതനം പൂര്‍ത്തിയായി.






































