European Football Foot Ball Top News

അര്‍ജന്‍റീനക്ക് വിജയം

November 18, 2020

അര്‍ജന്‍റീനക്ക് വിജയം

പെറുവിനെതിരെ അര്‍ജന്‍റീനക്ക് എതിരിലാത രണ്ടു ഗോളിന് വിജയം.പെറുവിലെ എസ്റ്റാഡിയോ നാഷണല്‍ ഡേ ലിമ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അര്‍ജന്‍റീനക്ക് വേണ്ടി ഗോള്‍ നേടിയത് നിക്കോളാസ് ഗോന്‍സാലസ്,ലൌത്താറോ മാര്‍ട്ടിനസ് എന്നിവര്‍ ആണ് ഗോള്‍ നേടിയത്.ഇതോടെ നാല് മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

തുടക്കത്തില്‍ മികച്ച രീതിയില്‍ പ്രെസ്സ് ചെയ്ത് കളിച്ച പെറൂവിനെ അര്‍ജന്‍റീന വളരെ ക്ഷമയോടെ ആണ് നേരിട്ടത്.17 ആം മിനുട്ടില്‍ അര്‍ജന്‍റീനയുടെ നീക്കങ്ങള്‍ ഫലം കണ്ടു.ലോ സെല്‍സോ നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി നിക്കോളാസ് ഗോന്‍സാലസ് അര്‍ജന്‍റീനക്ക് ലീഡ് നേടി കൊടുത്തു.28ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി ലൌത്താറോ മാര്‍ട്ടിനസ് വീണ്ടും പെറുവിന് പ്രഹരം ഏല്‍പിച്ചതോടെ സുഗമമായ വിജയം അര്‍ജന്‍റീന സ്വന്തമാക്കി.

Leave a comment