European Football Foot Ball Top News

തന്‍റെ ഹീറോയെ വെളിപ്പെടുത്തി ബ്രൂണോ

November 17, 2020

തന്‍റെ ഹീറോയെ വെളിപ്പെടുത്തി ബ്രൂണോ

ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് പോൾ സ്കോൾസ് എന്ന് ബ്രൂണോ ഫെർണാണ്ടസ് വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.തന്റെ കരിയർ മുഴുവൻ റെഡ് ഡെവിൾസിനൊപ്പം ചെലവഴിച്ച സ്കോൾസ് ക്ലബ്ബിനായി 700 ൽ അധികം മത്സരങ്ങൾ കളിക്കുകയും 11 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു.20 വർഷത്തോളം സർ അലക്സ് ഫെർഗൂസണിന്റെ ലെജണ്ട്രി യുണൈറ്റഡിന്റെ ഭാഗം ആയിരുന്നു അദ്ദേഹം.

“ബോക്സിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, ഒരു സഹായം നൽകാൻ ഇഷ്ടപ്പെടുന്ന, ധാരാളം ഗോളുകൾ നേടാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയായിരുന്നു സ്കോൾസ്.ഞാന്‍ അദ്ദേഹത്തിന്‍റെ ശൈലി തുടരുന്നു  എന്നാണ് എന്റെ വിശ്വസം.ഇംഗ്ലണ്ടില്‍ പല മികച്ച മിഡ് ഫീല്‍ഡര്‍മാരും ഉണ്ടായിരുന്നു ഫ്രാങ്ക് ലംപാര്‍ഡ്,സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവര്‍ ഉണ്ടായിരുന്നെങ്കിലും മികച്ച മിഡ്ഫീല്‍ഡര്‍ സ്കോള്‍സ് ആയിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”ബ്രൂണോ ഫെര്‍ണാണ്ടസ് ഔദ്യോഗിക മാഞ്ചസ്റ്റർ യുണൈറ്റഡ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

Leave a comment