വാറിനെ ചോദ്യം ചെയ്ത് കൌര്‍ട്ടോയിസ്
റയൽ മാഡ്രിഡിന് വലൻസിയയോട് കനത്ത തോല്‍വി നേരിട്ടതിൽ VAR ഉപയോഗിക്കുന്നതിനെ തിബൌട്ട് കോർട്ടോയിസ് ചോദ്യം ചെയ്യുകയും എതിർപ്പ് അറിയിക്കുകയും ചെയ്തു.മെസ്റ്റല്ലയിൽ വലെൻസിയയുടെ കാർലോസ് സോളർ ഹാട്രിക് നേടി.
“ആദ്യത്തേത് തീര്‍ത്തൂം നിര്‍ഭാഗ്യകരം ആയിരുന്നു.അത് ഒരു പെനാല്‍റ്റി ആണെന്ന് ഞാന്‍ കരുത്തുന്നു.രണ്ടാം ഗോള്‍ പിറന്നത് മാറ്റൊരു പിശക് മൂലം.ഞങ്ങള്‍ രണ്ടാം പകുതിക്ക് ഇറങ്ങുമ്പോള്‍ പൊരുതാന്‍ ഉറച്ച് ഇറങ്ങുകയായിരുന്നു.എന്നാല്‍ അതാ വീണ്ടും രണ്ടു പെനാല്‍ട്ടികള്‍.എപ്പോഴൊക്കെ മാക്സി ഗോമസ് നിലവിളിക്കുന്നുവോ അപ്പോഴെല്ലാം വാര് പെനാല്‍ട്ടി വിധിക്കുന്നു.ഇതു പോലുള്ള മല്‍സരങ്ങള്‍ മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.വീണ്ടും കിരീടനേട്ടത്തിന് വേണ്ടി കടുത്ത പോരാട്ടം കാഴ്ചവക്കേണ്ടി വരും.”കൌര്‍ട്ടോയിസ് തന്റെ ആശങ്ക പങ്കുവച്ചു.സ്പാനിഷ് ലീഗില്‍ റയലിന്റെ രണ്ടാം തോല്‍വി ആണിത്.






































