സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഗോള്‍ മഴ ഒരുക്കി ചെല്‍സി
തുടക്കം ഒന്നു പാളി എങ്കിലും പിന്നീട് ട്രാക്കില്‍ എത്തിയ മട്ടാണ് ചെല്‍സി.സമ്മര്‍ സൈനിങ്ങുകള്‍ പലതും നടത്തിയിട്ടും മോശം ഫോം കാഴ്ച്ച വക്കുന്നു എന്നു ചീത്ത പേര് കേട്ട ചെല്‍സി ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഈ സീസണില്‍ കിരീടത്തിന് മികച്ച ഒരു ചലഞ്ച് ഒരുക്കാന്‍ ഉള്ള ഉള്ള വേദി തങ്ങളുടെ കൈവശം ഉണ്ടെന്ന് ലംപാര്‍ഡും പിള്ളേരും പറയാതെ പറയുകയാണ്.
ആദ്യം ഗോള്‍ നേടിയത് ഷെഫീല്‍ഡ് യുണൈറ്റഡ് ആണെങ്കിലും ഒട്ടും തന്നെ പതറാതെ കളിച്ച ചെല്‍സി ടാമി എബ്രഹാം നേടിയ ഗോളില്‍ സമനില നേടി.തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ നേടിയ അവര്‍ 4-1 എന്ന സ്കോറിന് ജയിച്ചുകേറി.ബെന്‍ ചില്‍വേല്‍,തിയഗോ സില്‍വ,വെര്‍ണര്‍ എന്നിവരും സ്കോറര്‍മാരുടെ പട്ടികയില്‍ ഇടം നേടി.






































