European Football Foot Ball Top News

ബെറ്റിസിനെ തകര്‍ത്ത് ബാഴ്സലോണ

November 8, 2020

ബെറ്റിസിനെ തകര്‍ത്ത് ബാഴ്സലോണ

റിയല്‍ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്സ.കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ കഷ്ട്ടപ്പെട്ട ബാഴ്സ ഇന്നലെ മികച്ച വിജയത്തോടെ ലീഗിലെ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തി.ആദ്യ ഇലവനില്‍ മെസ്സിയേ ഒഴിവാക്കിയാണ് കോമാന്‍ ടീമിനെ ഇറക്കിയത്.ഗ്രീസ്മനെ സെന്‍റര്‍ ഫോര്‍വേഡ് ആക്കിയും ഡെംബേലെ ഫാറ്റി എന്നിവര്‍ ഇരു വിങ്ങുകളിലും വിന്യസിച്ചു.

 

ഗ്രീസ്മാന്‍ പതിവിലും മികച്ച ഫോം കാഴ്ച്ചവച്ചെങ്കിലും പല ഗോള്‍ അവസരങ്ങളും അദ്ദേഹം പാഴാക്കിയത് വിജയത്തിന്റെ പകിട്ട് കുറച്ചു.ആദ്യ ഗോള്‍ പിറന്നത് ഡെംബേലെയുടെ ബൂട്ടില്‍ നിന്നായിരുന്നു.ഉടനെ സമനില ഗോള്‍ നേടി ബെറ്റിസും രംഗത്ത് എത്തിയെങ്കിലും  രണ്ടാം പകുതി ഫാറ്റിക്ക് പകരം എത്തിയ മെസ്സി ഇരട്ട ഗോളും ഗ്രീസ്മാന്‍,പെഡ്രോ നേടിയ ഗോളും കൂടി ആയതോടെ ഒരു  ആധിപത്യ വിജയം കരസ്ഥമാക്കി ബാഴ്സ.

 

 

 

Leave a comment