European Football Foot Ball Top News

എവര്‍ട്ടനെ പിടിച്ചുകെട്ടി യുണൈറ്റഡ്

November 8, 2020

എവര്‍ട്ടനെ പിടിച്ചുകെട്ടി യുണൈറ്റഡ്

ആദ്യ ഗോള്‍ നേടിയെങ്കിലും വ്യക്തമായ മുന്‍തൂക്കം മല്‍സരത്തില്‍ ഉടനീളം കാഴ്ച്ചവച്ച യുണൈറ്റഡ് എവര്‍ട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ തങ്ങളുടെ നഷ്ട്ടപ്പെട്ട ആത്മവിശ്വാസം ആണ് യുണൈറ്റഡ് തിരിച്ചുപിടിച്ചത്.ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളും എക്സ്ട്രാ ടൈമില്‍ എഡിസണ്‍ കവാനി നേടിയ ഗോളുമാണ് യുണൈറ്റഡിന് പിടിവള്ളിയായത്.എവര്‍ട്ടന് വേണ്ടി ബെര്‍ണാര്‍ഡ് ആണ് ഗോള്‍ നേടിയത്.

19 ആം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു.മികച്ച പ്രകടനം കാഴ്ച്ചവച്ച യുണൈറ്റഡിനെ കാഴ്ചക്കാരാക്കി കൊണ്ടാണ് ബെര്‍ണാര്‍ഡ് ആദ്യ ഗോള്‍ നേടിയത്.എന്നാല്‍ അതൊന്നും വകവക്കാതെ അറ്റാക്കിങ് ഫുട്ബോള്‍ കാഴ്ച്ചവച്ച യുണൈറ്റഡ് 25,32 മിനുട്ടുകളില്‍ ബ്രൂണോയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ ലീഡ്  നേടി.എക്സ്ട്രാ ടൈമില്‍ കവാനിയുടെ ഗോളും കൂടി ആയതോടെ പ്രീമിയര്‍ ലീഗില്‍ ആവേശകരമായ തിരിച്ചുവരവാണ് യുണൈറ്റഡ് നടത്തിയത്.

 

Leave a comment