European Football Foot Ball Top News

ജര്‍മന്‍ ക്ലാസിക് പോരാട്ടം ഇന്ന്

November 7, 2020

ജര്‍മന്‍ ക്ലാസിക് പോരാട്ടം ഇന്ന്

യൂറോപ്പിലെ തന്നെ മികച്ച ഫുട്ബോള്‍  ക്ലബുകള്‍ ആയ ബയേണ്‍ മ്യൂണിക്കും ബോറൂസിയ ഡോര്‍ട്ട്മുണ്ടും ഇന്ന് രാത്രി പതിനൊന്നു മണിക്ക് ഏറ്റുമുട്ടും.ബോറൂസിയ ഹോം സ്റ്റേഡിയമായ സിഗ്നല്‍ ഇഡുന്ന പാര്‍ക്കില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.15 പോയിന്റുമായി ഇരുടീമുകളും പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ആണ്.ഗോൾ വ്യത്യാസത്തിൽ ബയേൺ തങ്ങളുടെ എതിരാളികളേക്കാൾ മുന്നിലാണ്.

ഈ സീസണിൽ ഇതുവരെ ഒരു ലീഗ് മത്സരത്തിൽ മാത്രമാണ് ഇരുവരും തോറ്റത്. ബോറൂസിയ  ഓഗ്സ്ബർഗിനെതിരെ  2-0 തോൽവി നേരിടുകയും അതുപോലെ ബയേണ്‍ മ്യൂണിക്ക് ഹോഫന്‍ഹേയിമിനെതിരെ നാല്  ഗോളുകള്‍ വഴങ്ങിയും തോറ്റിരുന്നു.ഇരു ടീമുകളും തോല്‍വിക്ക് ശേഷം തൊട്ടടുത്ത നാല് മല്‍സരങ്ങളില്‍ തുടര്‍ച്ചായ വിജയം നേടിയിട്ടുണ്ട്.പുതിയ സൈനിങ്ങുകള്‍ ആയ യുവതാരങ്ങളില്‍ ആയിരിക്കും ഇരുവരുടെയും പ്രതീക്ഷ.

Leave a comment