European Football Foot Ball Top News

നാടക്കീയം മാഡ്രിഡ്

November 4, 2020

നാടക്കീയം മാഡ്രിഡ്

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ ഇന്റർ മിലാനെതിരെ 3-2 ന് നാടകീയമായി റയൽ മാഡ്രിഡ് മൂന്ന് പ്രധാന പോയിന്റുകൾ നേടി.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് റയല്‍ വിജയം നേടിയത്.കരീം ബെൻസെമയിലൂടെ ലീഡ് കുറിച്ച റയലിന് വേണ്ടി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്,റോഡ്രിഗോ എന്നിവര്‍ സ്കോര്‍ ചെയ്തു.

33 ആം മിനുട്ടില്‍ സെര്‍ജിയോ റാമോസ് ഗോള്‍ നേടിയപ്പോള്‍ ലീഡ് ഇരട്ടിച്ച് വിജയം സ്വപ്നം റയല്‍ കണ്ടു.റയല്‍ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയാണ് എന്നു തോന്നിപ്പിച്ച നിമിഷങ്ങള്‍ ആയിരുന്നു അത്.എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.35 ആം മിനുട്ടില്‍ ലൌതാരോ മാര്‍ട്ടിനസ്,68 ആം മിനുട്ടില്‍ പെരിസിച്ച് നേടിയ ഗോളിന്‍റെ പിന്‍ബലത്തില്‍ സമനില പിടിച്ചുവാങ്ങി ഇണ്ടാര്‍ മിലാന്‍.എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ട് 80 ആം മിനുട്ടില്‍ വിനിഷ്യസ് നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് റോഡ്രിഗോ റയലിന് വിലപ്പെട്ട മൂന്നു പോയിന്‍റുയാക്‍ല്‍ സമ്മാനിച്ചു.

Leave a comment