European Football Foot Ball Top News

സമനിലയില്‍ തൃപ്തിപ്പെട്ട് അത്ലറ്റിക്കോ

November 4, 2020

സമനിലയില്‍ തൃപ്തിപ്പെട്ട് അത്ലറ്റിക്കോ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ലോകോമോടിവ് മോസ്കോക്കെതിരെ  1-1 സമനിലയിൽ പിരിഞ്ഞു.ഇതോടെ പോയിന്‍റ് പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.

18-ാം മിനിറ്റിൽ ഡിഫെൻഡർ ജോസ് ഗിമെനെസ് അറ്റ്ലെറ്റിക്കോയെ മികച്ച ഹെഡ്ഡർ ഉപയോഗിച്ച് ലീഡിലേക്ക് നയിച്ചിരുന്നു.എന്നാല്‍ പെനാൽറ്റി ഏരിയയിൽ ഹെറേറ പന്ത് കൈ കൊണ്ട് സ്പര്‍ശിച്ചു എന്നു തെളിഞ്ഞതിനാല്‍ ആന്റൺ മിറാൻ‌ചുക് പെനാല്‍ട്ടിയിലൂടെ അത്ലറ്റികോയ്ക്ക് മറുപടി കൊടുത്തു.ഏഞ്ചൽ കൊറിയ മികച്ച ഒരു ഷോട്ട് തൊടുത്തു എങ്കിലും ക്രോസ് ബാറില്‍ തട്ടി പോകാനായിരുന്നു വിധി.ഇടവേളയ്ക്കുശേഷം അറ്റ്ലെറ്റിക്കോ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച അത്ലറ്റികോയ്ക്ക് നിരാശ മാത്രം ആയിരുന്നു ലഭിച്ചതു ചില മികച്ച അവസരങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ക്കായില്ല.

Leave a comment