European Football Foot Ball Top News

ലിവര്‍പൂളിന് വേലി കെട്ടാന്‍ അറ്റ്ലാന്‍റ

November 3, 2020

ലിവര്‍പൂളിന് വേലി കെട്ടാന്‍ അറ്റ്ലാന്‍റ

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും രസകരമായ രണ്ട് ടീമുകൾ ചൊവ്വാഴ്ച ബെർഗാമോയിലെ ഗെവിസ് സ്റ്റേഡിയത്തില്‍ വച്ച് ഏറ്റുമുട്ടും.നാളെ രാവിലെ ഒന്നരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇരു ടീമുകൾക്കും നോക്കൗട്ട് റൌണ്ടുകളിലേക്ക് വമ്പൻ മുന്നേറ്റം നടത്താന്‍ ആയിരിക്കും ശ്രദ്ധ തുടരുക.

യൂർഗൻ ക്ലോപ്പിന്റെ ടീം ഗ്രൂപ്പ് ഡി യുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.അയാക്സിനെയും എഫ്സി മിഡ്‌ജില്ലാൻഡിനെയും തോൽപ്പിച്ച് ക്ലീൻ ഷീറ്റുകൾ ലിവര്‍പൂളിന്‍റെ പക്കല്‍ ഉള്ളത് അവര്‍ എത്ര മാത്രം ആധിപത്യം പുലര്‍ത്തുന്നു എന്നതിന് തെളിവ് ആണ്.ഗ്രൂപ്പ് ഘട്ടങ്ങളിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത മൂന്ന് ടീമുകളിൽ ഒന്നാണ് റെഡ്സ്, അവസാന നാല് മത്സരങ്ങളിൽ വിജയിച്ച ശേഷമാണ്  അവർ ബെർഗാമോയിലെത്തുന്നത്.

Leave a comment