ഹുവസ്കയെ തളക്കാന്‍ റയല്‍
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹ്യൂസ്‌കയെ ഹോമിൽ വച്ച് റയൽ മാഡ്രിഡ് ലാ ലിഗ മല്‍സരത്തില്‍ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ആറരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ വാരാന്ത്യത്തിൽ എൽ ക്ലാസിക്കോയില്‍ബാഴ്‌സലോണയേ തോല്‍പ്പിച്ച ലോസ് ബ്ലാങ്കോസ് മൂന്ന് പോയിന്റ് നേടി നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഹ്യൂസ്‌ക ഈ സീസണിൽ ഇതുവരെ വിജയിച്ചിട്ടില്ല, ഡിവിഷനിൽ പതിനെട്ടാം സ്ഥാനത്താണ്.
ഈ സീസണിൽ മാഡ്രിഡിന്റെ ലാ ലിഗ ഫോം അത്ര നല്ലതല്ല.ഒക്ടോബർ 17 ന് കാഡിസിനോട് ഒരു ഹോം തോല്‍വിയും പിന്നീട് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനോട് സമനിലയും ഷക്തരോട് തോല്‍ക്കുകയും ചെയ്ത റയല്‍ ഒരു സമയത്ത് സിദാനെ ഫയര്‍ ചെയുമെന്ന വാര്‍ത്ത വരെ വന്നിരുന്നു.എന്നാല്‍ അദ്ദേഹം എല്‍ ക്ലാസികോയില്‍ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തി തന്‍റെ ഭാഗം സുരക്ഷിതമാക്കി.എങ്കിലും പേരെസിനെ പോലൊരു പ്രസിഡണ്ട് ഉള്ളപ്പോള്‍ ടീമിനെ കഴിവിലും ഉയര്‍ത്തുന്നതായിരിക്കും സിദാന് നല്ലത്.






































