ആധിപത്യം തുടര്‍ന്നു സിറ്റി
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റി മികച്ച തുടക്കം തുടരുന്നു.മാര്‍സിലിയെ സീതി പരാജയപ്പെടുത്തിയത് എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ്.സിറ്റിക്ക് വേണ്ടി സ്കോറര്‍മാരുടെ വേഷം കെട്ടിയത് ഫെറാണ്‍ ടോറസ്,ഇകായ് ഗുണ്ഡോഗന്‍,റാഹീം സ്റ്റര്‍ലിങ് എന്നിവരാണ്.മാര്‍സിലിയുടെ ഹോം സ്റ്റേഡിയമായ വേലോഡ്രോം സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
18 ആം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയ്ന നല്‍കിയ അസിസ്റ്റില്‍ ആദ്യ പ്രഹരം മാര്‍സിലിക്ക് സമ്മാനിച്ചത് ഫെറാണ്‍ ടോറസ് ആയിരുന്നു.അടുത്ത ഗോള്‍ പിറവിക്ക് വേണ്ടി സിറ്റിക്ക് 76 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.സ്റ്റര്‍ലിങ് നടത്തിയ നീക്കങ്ങള്‍ ലക്ഷ്യം കണ്ടത് ഗുണ്ഡോഗന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.81 ആം മിനുട്ടില്‍ വീണ്ടും അസിസ്റ്റര്‍ വേഷം ഡി ബ്രൂയ്ന കെട്ടിയതോടെ വീണ്ടും ഗോള്‍ പിറന്നു ഇത്തവണ ഗോള്‍ നേടിയത് റാഹീം സ്റ്റര്‍ലിങ്.






































