European Football Foot Ball Top News

എ‌സി മിലാനെ സമനിലയില്‍ തളച്ച് റോമ

October 27, 2020

എ‌സി മിലാനെ സമനിലയില്‍ തളച്ച് റോമ

മൂന്നു വട്ടം പിന്നില്‍ നിന്ന ശേഷം എ‌സി മിലാനെ സമനിലയില്‍ തളച്ച് റോമ.ഇരു ടീമുകളും മല്‍സരത്തില്‍ മൂന്നു ഗോളുകള്‍  വീതം നേടി.ഇതോടെ ലീഗില്‍ വിജയം മാത്രം ശീലമാക്കിയ എ‌സി മിലാന് സീസണിലെ ആദ്യ തിരിച്ചടി ലഭിച്ചു.പോയിന്‍റ് പട്ടികയില്‍ ഇപ്പൊഴും ഒന്നാം സ്ഥാനത്ത് ആണെങ്കിലും വിലപ്പെട്ട രണ്ടു പോയിന്‍റാണ് അവര്‍ നഷ്ട്ടമാക്കിയത്.

മല്‍സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് നേടി.തിരിച്ച് ആക്രമിച്ച് കളിച്ച റോമ 14 ആം മിനുട്ടില്‍ എഡിന്‍ ഡ്സെക്കോയിലൂടെ മറുപടി കൊടുത്തു.47 ആം മിനുട്ടില്‍ വീണ്ടും ലീഡ് നേടി എ‌സി മിലാന്‍ വിജയപ്രതീക്ഷ നല്കി എങ്കിലും 71 ആ മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍  സമനില അവര്‍ തിരിച്ച് പിടിച്ചു.പിന്നീട് സ്ലാട്ടന്‍ വീണ്ടും ഗോള്‍നേടി എങ്കിലും 84 ആം മിനുട്ടില്‍ ഗോള്‍ വീണ്ടും പിറന്നു ഇത്തവണ മറാഷ് കുമ്പളയുടെ ബൂട്ടില്‍ നിന്ന്.

Leave a comment